ജെം ആന്റ് ജ്വല്ലറി ഷോ സെപ്തംബര്‍ 30 മുതല്‍ മുംബൈയില്‍

ദോഹ: ആള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ ഇന്ത്യ ജെം ആന്റ് ജ്വല്ലറി ഷോ നാലാം പതിപ്പ് സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ ആഭരണ മേഖലയെ പ്രതിനിധീകരിക്കുന്ന പരമോന്നത വ്യവസായ സ്ഥാപനമാണ് ആള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍.
രണ്ടര ലക്ഷത്തിലേറെ അടി വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പ്രദര്‍ശനത്തില്‍ അഞ്ഞൂറിലേറെ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ഷായുടെ പ്രമോഷന്റെ ഭാഗമായി ജെം ആന്റ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ഇന്ത്യയിലുടനീളം നൂറിലധികം റോഡ് ഷോകളാണ് നടത്തിയത്. കൂടാതെ യു എ ഇ, ഖത്തര്‍, യു കെ, ദുബായ്, ബംഗ്ലാദേശ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിപണികളില്‍ ജ്വല്ലറി മീറ്റുകളും സംഘടിപ്പിക്കുന്നുണ്ട്.
വ്യവസായ രംഗത്തെ പ്രമുഖരുടെ ചര്‍ച്ചകള്‍ക്കൊപ്പം വിദ്യാഭ്യാസ സെമിനാറുകള്‍ക്കും ഷോ സാക്ഷ്യം വഹിക്കുമെന്ന് ജി ജെ സി ചെയര്‍മാനും ജി ജെ എസ് കണ്‍വീനറുമായ സായം മെഹ്‌റ പറഞ്ഞു. ദീപാവലി, ദസറയുടെ ഉത്സവ സീസണിന് മുമ്പായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ജ്വല്ലറി മേഖല പുതിയ ഡിസൈനുകള്‍ക്കും ഉത്പന്നങ്ങള്‍ക്കും തയ്യാറെടുക്കുന്ന സമയമായതിനാല്‍ പ്രദര്‍ശനം പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനകരമാകും. തയ്യാറെടുപ്പുകളുടെ ഭാഗമായി നടത്തിയ പ്രമോഷനുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വരാനിരിക്കുന്ന ഉത്സവ സീസണിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വന്‍തോതില്‍ സ്റ്റോക്കുകളുമായും ഒപ്പം 15000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന രജിസ്ട്രേഷനും ഉള്ള ഷോ ആഭരണ മേഖലയില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ജി ജെ സി വൈസ് ചെയര്‍മാന്‍ രാജേഷ് റോക്‌ഡെ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിനെ 8433956622 എന്ന നമ്പറിലോ ninad@gjc.org.in വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.