Uncategorized
വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് നവീകരിച്ച ദോഹ തുറമുഖം
ദോഹ: നവീകരിച്ച ദോഹ തുറമുഖം ലോകകപ്പിന് ശേഷവും വിനോദസഞ്ചാരികളെയും കപ്പലുകളെയും ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട് . ദോഹ തുറമുഖത്തെ പുതിയ പാസഞ്ചര്‍ ടെര്‍മിനലിലിന് പ്രതിദിനം 12,000 യാത്രക്കാരെ മാനേജ് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഏപ്രിലില്‍, ദോഹ തുറമുഖം റെക്കോഡ് ടൂറിസ്റ്റ് സീസണ്‍ കൈവരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. ഈ സീസണില്‍ 55 ക്രൂയിസുകളിലായി 273,666 സന്ദര്‍ശകര്‍ ദോഹ തുറമുഖത്തെത്തി. മുന്‍ സീസണെ അപേക്ഷിച്ച് 62% വര്‍ദ്ധനവാണിത്.