ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തിയ ഏഷ്യന്‍ വംശജനെ ആഭ്യന്തര മന്ത്രാലയം പിടികൂടി

ദോഹ: മയക്കുമരുന്ന് കടത്തിന് ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ഒരാളെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വിഭാഗം പിടികൂടി.
‘രാജ്യത്തിന് പുറത്തുള്ള മറ്റൊരു വ്യക്തിയുമായി സഹകരിച്ച്, പണ ലാഭത്തിന് പകരമായി, അനധികൃത മയക്കുമരുന്ന് ഹാഷിഷ് കടത്തുന്നത്’ കണ്ടെത്തിയതിനെത്തുടര്‍ന്ന്, പബ്ലിക് പ്രോസിക്യൂഷന്റെ അംഗീകാരത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിലും വാഹനത്തിലും നടത്തിയ പരിശോധനയില്‍ വിവിധ വലുപ്പത്തിലുള്ള റോളുകളിലും പാക്കറ്റുകളിലുമായി പൊതിഞ്ഞ നിലയില്‍ ധാരാളം ഹാഷിഷ് കണ്ടെത്തി. മൊത്തത്തില്‍ 12 കിലോഗ്രാം ഹാഷിഷ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ നിയമനടപടികള്‍ക്കായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.