സമഗ്രമായ ഉപഭോക്തൃ സംതൃപ്തി സര്‍വേയുമായി കഹ്റാമ

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) 2023-ല്‍ ഖത്തറിലുടനീളം കോര്‍പ്പറേഷന്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി സമഗ്രമായ ഉപഭോക്തൃ സംതൃപ്തി സര്‍വേ ആരംഭിച്ചു.2023 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ട കാലയളവിലാണ് കോര്‍പ്പറേഷന്‍ സര്‍വേ നടത്തുക. കഹ്റാമയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഏറ്റവും ഉയര്‍ന്ന സേവന നിലവാരം കൈവരിക്കാനും നിലനിര്‍ത്താനും ലക്ഷ്യമിട്ട്, തീരുമാനമെടുക്കുന്ന പ്രക്രിയയുടെ ഹൃദയഭാഗത്ത് ഉപഭോക്താക്കളെ പ്രതിഷ്ഠിക്കുന്നതിനുള്ള കോര്‍പ്പറേഷന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ സംരംഭം.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമാണ് സര്‍വേ . ശരിയായ ഉപഭോക്തൃ വികാരങ്ങളില്‍ നിന്ന് വിലപ്പെട്ട ഫീഡ്ബാക്ക് തേടാന്‍ സര്‍വേ സഹായകമാകുമെന്നാണ് കരുതുന്നത്.