Uncategorized
കേരള ബിസിനസ് ഫോറം ഭാരവാഹികള്‍ക്ക് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സ്വീകരണം നല്‍കി
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറത്തിന്റെ പുതിയ ഭാരവാഹികള്‍ക്ക് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് അജി കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്തീന്‍, ട്രഷറര്‍ നൂറുല്‍ ഹക്ക്, ജോയിന്റ് സെക്രട്ടറിമാരായ ഫര്‍ശാദ് അക്കര, സോണി എബ്രഹാം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹമീദ് കെ.എം. എസ്, ഷബീര്‍ മുഹമ്മദ്, ഹംസ സഫര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസ്സന്‍ തച്ചറക്കല്‍. മന്‍സൂര്‍ തച്ചറക്കല്‍ ഷംസുദ്ദീന്‍ തച്ചറക്കല്‍, സിയാഹു റഹ്‌മാന്‍ മങ്കട എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.