ഖത്തര്‍ അമീറും സിംഗപ്പൂര്‍ പ്രസിഡണ്ടും കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റിപ്പബ്ലിക് ഓഫ് സിംഗപ്പൂര്‍ പ്രസിഡന്റ് ഹലീമ യാക്കോബും ബുധനാഴ്ച അമീരി ദിവാനില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സിംഗപ്പൂര്‍ പ്രസിഡന്റിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും അമീര്‍ സ്വാഗതം ചെയ്തു.
മികച്ച സ്വീകരണത്തിന് അമീറിനോട് സിംഗപ്പൂര്‍ പ്രസിഡന്റ് നന്ദിയും അഭിനന്ദനവും അറിയിച്ചു, സന്ദര്‍ശനത്തിന് വിവിധ മേഖലകളിലെ വിശാലമായ ചക്രവാളങ്ങളിലേക്ക് ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
സെഷനില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും സഹകരണത്തിന്റെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ഊര്‍ജം, ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം എന്നിവയില്‍ അവരെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു