ഡോ.പി.എ. ശുക്കൂര്‍ കിനാലൂരിന് കോഴിക്കോട് റോട്ടറി ക്‌ളബ്ബിന്റെ ആദരം

ദോഹ. പ്രമുഖ സംരംഭകനും ജീവകാരുണഅയ പ്രവര്‍ത്തകനും എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ ഡോ.പി.എ. ശുക്കൂര്‍ കിനാലൂരിന് കോഴിക്കോട് റോട്ടറി ക്‌ളബ്ബിന്റെ ആദരം .
മലബാറിലെ പ്രഥമ സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുവാന്‍ നല്‍കിയ മികച്ച സംഭാവന പരിഗണിച്ചാണ് ആദരം. ഇന്നലെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡോ.പി.എ. ശുക്കൂര്‍ കിനാലൂര്‍ അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പൂര്‍ണ സൗകര്യങ്ങളോടെ കേരളത്തിലാരംഭിക്കുന്ന ആദ്യത്തെ സ്‌കിന്‍ ബാങ്കാണ് റോട്ടറി ക്‌ളബ്ബിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചത്.