Uncategorized
കെ.എം.സി.സി ഈദ് മജ് ലിസ് നാളെ

ദോഹ. ബലിപെരുന്നാള്‍ ആഘോഷ നിറവില്‍ ഖത്തര്‍ കെ.എം.സി.സി. സംഘടിപ്പിക്കുന്ന ഈദ് മജ് ലിസ് നാളെ നടക്കും. വൈകുന്നേരം 6 മണി മുതല്‍ അബൂ ഹമൂറിലെ ഐസിസി അശോക ഹാളിലാണ് പരിപാടി. ഖത്തറിലെ പ്രശസ്തരായ ഗായകര്‍ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് ഉത്സവം ‘ഈദ് മജ്‌ലിസിന് മാറ്റുകൂട്ടും.