Uncategorized
ദോഹ കൂട്ടായ്മ രൂപീകരിച്ചു
ദോഹ. ഖത്തറില്‍ കലാ കായിക രംഗങ്ങളില്‍കഴിവുള്ള വരെ സപ്പോര്‍ട് ചെയ്യാനും പരസ്പരസഹായ സഹകരണത്തോട് കൂടെ പ്രവര്‍ത്തിക്കാനും വേണ്ടി ദോഹ കൂട്ടായ്മ എന്ന ഒരു കൂട്ടായ്മ രൂപീകരിച്ചു.
വിവിധ കലാപരിപാടി യോട് കൂടിയ ഈദ് നൈറ്റ് എന്ന പ്രോഗ്രാം ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉത്ഘാടനം ചെയ്തു. നിലമ്പൂര്‍ കൂട്ടം പ്രതിനിധികളായ അബി മുഹമ്മദ് , സന്ദീപ് ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രശോബ് നിലമ്പൂര്‍ &ടീമിന്റെ ഗാന വിരുന്ന് പരിപാടി വര്‍ണാഭമാക്കി. നൗഷാദ്ബാബു സ്വാഗതവും അന്‍സാര്‍ ചുങ്കത്തറ നന്ദിയും പറഞ്ഞു.