
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഖത്തര്‍ ഓഫീസില്‍ നിലവില്‍ തൊഴില്‍ ഒഴിവുകളില്ല
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഖത്തര്‍ ഓഫീസില്‍ നിലവില്‍ തൊഴില്‍ ഒഴിവുകളില്ലെന്നും ഖത്തറിലെ തങ്ങളുടെ ഓഫീസില്‍ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിലവില്‍ തങ്ങള്‍ക്ക് തൊഴിലവസരങ്ങളൊന്നുമില്ലെന്നും വാട്ട്സ്ആപ്പ് വഴി അപേക്ഷകള്‍ ആവശ്യപ്പെടില്ലെന്നും സംഘടന വ്യക്തമാക്കി.
ഇലക്ട്രോണിക് ആശയവിനിമയങ്ങള്‍ ഐ.എല്‍.ഒ ഇ-മെയില്‍ അക്കൗണ്ടില്‍ നിന്നോ @ilo.org എന്ന വെബ്സൈറ്റില്‍ നിന്നോ ilo.org എന്ന വെബ്സൈറ്റില്‍ നിന്നോ ഉത്ഭവിച്ചതല്ലെങ്കില്‍ അവ അവഗണിക്കേണ്ടതുണ്ടെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.