ഖത്തറില്‍ നിന്നും ബഹറൈനിലേക്കുളള യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ച എബി അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടില്‍ സംസ്‌കരിക്കും

അമാനുല്ല വടക്കാങ്ങര
ദോഹ. പെരുന്നാളവധി ആഘോഷിക്കുവാന്‍ ഖത്തറില്‍ നിന്നും ബഹറൈനിലേക്ക് പോകുന്ന വഴി സൗദിയിലെ ഹുഫൂഫിനടുത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച കോട്ടയം മണക്കനാട് സ്വദേശി എബി അഗസ്റ്റിന്റെ മൃതദേഹം നാളെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സൗദിയിലെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയതായും സൗദിയില്‍
നിന്നും നാളെ രാവിലെ 9 മണിയോടെ മൃതദേഹം കൊച്ചിയിലെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
എയര്‍പോര്‍ട്ടിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മണക്കനാട് എല്‍ പി സ്‌കൂള്‍, കോഴഞ്ചേരി സെന്റ് ജോസഫ് കുരിശുപള്ളി എന്നിവിടങ്ങളില്‍ എത്തിക്കും. പൈക്കാട് സെന്റ് സെബാസ്റ്റ്യണ്‍ ചര്‍ച്ചില്‍ വൈകുന്നേരം 4.30 ഓടെ സംസ്‌കാരം നടക്കും.