Breaking NewsUncategorized
ഹുഫൂഫില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം മേല്‍മുറി സ്വദേശി മനോജ്കുമാര്‍ അര്‍ജുനന്റെ മൃതദേഹം സംസ്‌കരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. പെരുന്നാളവധിക്ക് ഖത്തറില്‍ നിന്നും ബഹറൈനിലേക്കുള്ള യാത്രയില്‍ സൗദിയിലെ ഹുഫൂഫില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി അണ്ടിക്കാട് കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുനന്റെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിച്ചു. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം വൈകിയതിനാല്‍ ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കൊച്ചിയിലെത്തിയത്. മനോജ്കുമാര്‍ അര്‍ജുനന്റെ മൃതദേഹം ഷൊര്‍ണൂരില്‍ ഭാരതപ്പുഴയുടെ തീരത്താണ് ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത ഖത്തര്‍ ഒഐസിസി ഇന്‍കാസ് ജില്ലാ പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.