ഡോ.എം പി ഷാഫി ഹാജിക്കും ആദം കുഞ്ഞി തളങ്കരയ്ക്കും സ്വീകരണം

ദോഹ. ഖത്തര്‍ കെ എം സി സി സംസ്ഥാന ഉപദേശക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്ത ഡോ.എം പി ഷാഫി ഹാജിക്കും, സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ആദം കുഞ്ഞി തളങ്കരയ്ക്കും തളങ്കര മേഖല മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.ലുക്മാനുല്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ ഉല്‍ഘാടനം ചെയ്തു.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ അഡ്വ.വി എം മുനീര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു.