ഇ എം സുധീറിന് സ്വീകരണം നാളെ
ദോഹ. കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറായി ചുമതലയേറ്റ സംസ്‌കൃതി മുന്‍ ജനറല്‍ സെക്രട്ടറിയും ലോകകേരളസഭ അംഗവും, ഖത്തറിലെ അറിയപ്പെടുന്ന കലാ – സാംസ്‌കാരിക, സാമൂഹ്യ പ്രവര്‍ത്തകനുമായ ഇ എം സുധീറിന് സംസ്‌കൃതിയുടെയും ലോക കേരള സഭ അംഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഖത്തറിലെ പ്രവാസിസമൂഹം സ്വീകരണം നല്‍കുന്നു.
ജൂലൈ 14 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ അബുഹമൂറിലെ ഐസിസി അശോകാഹാളില്‍ വെച്ച് നടക്കുന്ന പരിപാടി പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍ എം എല്‍ എയുമായ കെ.വി.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്യും.
ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈ യോഗത്തിലേക്ക് ഖത്തറിലെ മുഴുവന്‍ പ്രവാസി മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസിക്ഷേമനിധിയുടെ വിവിധ പ്രവര്‍ത്തനങ്ങളെ അടുത്തറിയാനും ആശംസകള്‍ അറിയിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി സുഹൃത്തുക്കളോട് സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മന്‍ കെ. വി. അബ്ദുള്‍ ഖാദര്‍, ക്ഷേമ ബോര്‍ഡ് ഡയരക്ടര്‍ ഇ. എം. സുധീര്‍, സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി, സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ. കെ. ജലീല്‍, സംഘാടക സമിതി കണ്‍വീനര്‍ എ. സുനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.