Breaking NewsUncategorized
ഓഹരി വ്യാപാരത്തിന്റെ പേരില്‍ കബളിപ്പിച്ച 8 പേര്‍ ദോഹയില്‍ അറസ്റ്റില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഓഹരി വ്യാപാരത്തിന്റെ പേരില്‍ പൗരന്മാരെ കബളിപ്പിച്ചതിന് വിവിധ രാജ്യക്കാരായ എട്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു.
പ്രസ്തുത വ്യക്തികള്‍ നിയമവിരുദ്ധമായി ഓഹരികള്‍ വ്യാപാരം ചെയ്യുകയും വ്യാജ കമ്പനികളുടെ പേരില്‍ പൗരന്മാരെ വഞ്ചിക്കുകയും ചെയ്തു.
നിരവധി വ്യാജ കമ്പനികളുടെ സ്റ്റാമ്പുകളും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക രൂപം നല്‍കാന്‍ ഉപയോഗിച്ച ചില അനുബന്ധ രേഖകളും ഉള്‍പ്പെടെയുള്ളവ പ്രതികളുടെ കൈവശം കണ്ടെത്തി.
കേസില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്.