ഖത്തറില്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്ന രംഗത്ത് സ്തുത്യര്‍ഹ സേവനവുമായി ഹിഫ്സ് അല്‍ നെയ്മ സെന്റര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്ന രംഗത്ത് സ്തുത്യര്‍ഹ സേവനവുമായി ഹിഫ്സ് അല്‍ നെയ്മ സെന്റര്‍. വ്യവസ്ഥാപിതമായ പ്രവര്‍ത്തനവും കൃത്യമായ ബോധവല്‍ക്കരണവും മൂലം ഖത്തറില്‍ ഭക്ഷണം പാഴാക്കുന്നത് പരമാവധി കുറക്കാനാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മിച്ചഭക്ഷണം ശേഖരിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വലിയ സംഭാവന നല്‍കുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ സംരംഭങ്ങള്‍ പ്രശംസനീയമാണ്.
ഖത്തറിലെ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ സാമൂഹിക സംരംഭമായ ഹിഫ്സ് അല്‍ നെയ്മ സെന്റര്‍, മിക്ക വിരുന്നുകളിലും വിവാഹ പാര്‍ട്ടികളിലും എത്താറുണ്ട്. മിച്ചമുള്ള ഭക്ഷണങ്ങള്‍ വലിയ അളവില്‍ ശേഖരിക്കുന്നു. ഈ വര്‍ഷം ഇതുവരെ 228,217 മിച്ചഭക്ഷണം ശേഖരിച്ച് നിര്‍ധന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കേന്ദ്രം വിതരണം ചെയ്തു.
കേന്ദ്രത്തിന്റെ മുന്‍കൈയോടുള്ള സമൂഹത്തില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന പ്രതികരണം ഈ വിഷയത്തില്‍ വര്‍ദ്ധിച്ചുവരുന്ന പൊതുജന അവബോധത്തെ സൂചിപ്പിക്കുന്നുവെന്ന് ഹിഫ്സ് അല്‍ നെയ്മ സെന്ററിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുഹമ്മദ് യൂസഫ് അല്‍ മുഫ്ത പറഞ്ഞു
”വിരുന്നുകളും വിവാഹ പാര്‍ട്ടികളും ആസൂത്രണം ചെയ്യുന്ന ഭൂരിഭാഗം ആളുകളും അധിക ഭക്ഷണം ശേഖരിക്കാനും വിതരണം ചെയ്യുന്നതിനും ഹിഫ്‌സ് അല്‍ നെയ്മ സെന്ററുമായി ബന്ധപ്പെടാറുണ്ടെന്ന് അല്‍ മുഫ്ത പറഞ്ഞു.
”കേന്ദ്രത്തിന് രണ്ട് തരം മിച്ച ഭക്ഷണങ്ങള്‍ ലഭിക്കുന്നത്. മാംസം, മത്സ്യം, ഈന്തപ്പഴം, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് രാജ്യത്തെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരിക്കുന്നത്. ‘വിരുന്നുകളില്‍ നിന്നും വിവാഹ പാര്‍ട്ടികളില്‍ നിന്നും ശേഖരിക്കുന്ന പാകം ചെയ്ത ഭക്ഷണം കൃത്യമായി റീപാക്ക് ചെയ്തതിന് ശേഷം അതേ ദിവസം തന്നെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
2023-ല്‍ ഇതുവരെ 252,936 പേര്‍ ഹിഫ്സ് അല്‍ നെയ്മ സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. മിച്ചം വരുന്ന പാകം ചെയ്ത ഭക്ഷണം, ഭക്ഷ്യവസ്തുക്കള്‍, മറ്റ് തരത്തിലുള്ള സംഭാവനകള്‍ എന്നിവ ശേഖരിക്കുന്നത് സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇവന്റ് സംഘാടകര്‍ക്കും ഉദാരമതികള്‍ക്കും 44355555 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴി കേന്ദ്രവുമായി ബന്ധപ്പെടാം.