Uncategorized

കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി

ദോഹ. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ജനകീയ നേതാവും കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യ മന്ത്രിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാപ്രസിഡന്റ് പിസി നൗഫല്‍ കട്ടുപ്പാറ അനുശോചനകുറിപ്പിലൂടെ അറിയിച്ചു.ജനങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച, ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തിലേക്ക് അലിഞ്ഞു ചേരാന്‍ കൊതിച്ച നേതാവായിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും കോപമോ ഇരുണ്ടമുഖമോ ആര്‍ക്കുനേരെയും കാണിക്കാത്ത മലയാളികളെ ഏറ്റവും അടുത്ത് സ്പര്‍ശിച്ച ജനനായകന്‍. പരാതികളും ആവലാതികളും പറയാന്‍ കടന്ന് ചെന്നവര്‍ക്ക് കിട്ടിയ ജനാധിപത്യത്തിന്റെ സുന്ദര നിര്‍വചനമായിരുന്നു ഉമ്മന്‍ചാണ്ടി, അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കും നാടിനും നികത്താന്‍ പറ്റാത്ത വിടവാണെന്നും, ഒപ്പം കേരള ജനതയുടെ തീരാനഷ്ടം ആണെന്നും അദ്ദേഹം പറഞ്ഞു.
ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി 50ലേറെ വര്‍ഷം സഭയിലെത്തുക എന്നത് അദ്ദേഹത്തിന്റെ ജനപിന്തുണയെയാണ് സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി മാധ്യമ-രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് വിേധയനായിട്ടും അദ്ദേഹം കാത്തുസൂക്ഷിച്ച സഹിഷ്ണുതയും ക്ഷമയും മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!