Breaking NewsUncategorized

2022 ല്‍ ഖത്തര്‍ എനര്‍ജിയുടെ ലാഭത്തില്‍ 58 ശതമാനം വര്‍ദ്ധന


അമാനുല്ല വടക്കാങ്ങര

ദോഹ: 2022 ല്‍ ഖത്തര്‍ എനര്‍ജിയുടെ ലാഭത്തില്‍ 58 ശതമാനം വര്‍ദ്ധന . ഖത്തര്‍ എനര്‍ജി പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ അറ്റാദായം 2021ലെ 97.9 ബില്യണിനെ അപേക്ഷിച്ച് 2022ല്‍ 58 ശതമാനം വര്‍ധിച്ച് 154.6 ബില്യണ്‍ റിയാലിലെത്തി.

ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി എല്‍എന്‍ജിയുടെ ഉല്‍പ്പാദനശേഷി 64 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നതിനാല്‍, 2029-ഓടെ വിപണിയിലെത്തുന്ന പുതിയ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) 40 ശതമാനവും ഖത്തര്‍ എനര്‍ജിയില്‍ നിന്നായിരിക്കുമെന്നത് ശ്രദ്ധേയമാണ്. 2027-ഓടെ പ്രതിവര്‍ഷം 126 ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഉല്‍പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ പ്രതിവര്‍ഷ ഉല്‍പാദനം 77 ദശലക്ഷം ടണ്‍ ആണ് .
നോര്‍ത്ത് ഫീല്‍ഡ് എക്‌സ്പാന്‍ഷന്‍ പ്രോജക്ടില്‍ നിന്നുള്ള ആദ്യത്തെ ഗ്യാസ് കയറ്റുമതി 2026 ല്‍ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

Related Articles

Back to top button
error: Content is protected !!