Uncategorized
ആര്‍. എസ്. അബ്ദുല്‍ ജലീലിന് യാത്രയയപ്പ്
ദോഹ. ജോലി ആവശ്യാര്‍ഥം ഖത്തര്‍ വിട്ട് സൗദിയിലേക്ക് പോവുന്ന കള്‍ച്ചറല്‍ ഫോറം സംസ്ഥാന-ജില്ലാ കൗണ്‍സില്‍ അംഗം ആര്‍. എസ്. അബ്ദുല്‍ ജലീലിന് കള്‍ച്ചറല്‍ ഫോറം എറണാകുളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് അഫ്സല്‍ എടവനക്കാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശുഐബ് ചുള്ളിക്കല്‍, ജനറല്‍ സെക്രട്ടറി അജ്മല്‍ സാദിഖ്, സംസ്ഥാന കമ്മിറ്റി അംഗം ഫൈസല്‍ എടവനക്കാട്, നിസ്താര്‍ കളമശ്ശേരി, ശറഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ജലീലിലിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് അഫ്സല്‍ എടവനക്കാട് കൈമാറി.