ഖത്തറിലെ കിഡ്നി കാന്‍സര്‍ അതിജീവന നിരക്ക് 60 ശതമാനത്തിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ കിഡ്നി കാന്‍സര്‍ അതിജീവന നിരക്ക് 60 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള രോഗനിര്‍ണയവും ചികിത്സാ രീതികളുമാണ് അതിജീവന നിരക്ക് കൂടാന്‍ കാരണമായി പറയുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ചിലെ (എന്‍സിസിആര്‍) സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അബ്ദുള്‍ റഹ്‌മാന്‍ സര്‍ ഗുല്‍ പറയുന്നതനുസരിച്ച്, അതിജീവന നിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
ഖത്തറിലേതുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി വ്യക്തികളെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് കിഡ്‌നി ക്യാന്‍സര്‍. ഖത്തറില്‍ കിഡ്നി ക്യാന്‍സറിന്റെ എണ്ണം വര്‍ഷങ്ങളായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഇപ്പോള്‍ രാജ്യത്തെ കാന്‍സര്‍ സംബന്ധമായ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. എന്നിട്ടും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്.
ഖത്തറിലും മറ്റ് പല രാജ്യങ്ങളിലും കിഡ്നി ക്യാന്‍സര്‍ ഒരു പ്രധാന ആരോഗ്യ പ്രശ്നമാണെന്ന് ഡോ.സര്‍ ഗുല്‍ പറയുന്നു. എന്നിരുന്നാലും, ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉപയോഗിച്ച്, ഖത്തറിലെ നിരവധി രോഗികള്‍ക്ക് ഈ രോഗത്തെ മറികടക്കാനും ആരോഗ്യകരവും ഉല്‍പ്പാദനക്ഷമവുമായ ജീവിതം നയിക്കാനും കഴിയുമെന്ന് ഡോ. വ്യക്തമാക്കി.