മുഹറം നോമ്പിന് ആഹ്വാനം ചെയ്ത് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: പവിത്രമായ മുഹറമാസത്തില്‍ നോമ്പെടുക്കുന്നത് ഏറെ പുണ്യമുള്ള കാര്യമാണെന്നും ഈ സവിശേഷമായ സന്ദര്‍ഭം പ്രയോജനപ്പെടുത്തണമെന്നും ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം
പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.മുഹറം നോമ്പ് മൂന്ന് രൂപത്തില്‍ അനുഷ്ടിക്കാമെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.
മുഹറം 9,10, 11 ദിവസങ്ങളില്‍ തുടര്‍ച്ചയായി 3 ദിവസം ഉപവാസം, മുഹറം 9, 10 തീയതികളില്‍ മാത്രം നോമ്പ്, മുഹറം 10ന് മാത്രം നോമ്പെടുക്കുക എന്നിങ്ങനെയാണത്. മുഹറം 9 ന് നോമ്പെടുക്കാന്‍ കഴിയാത്തവര്‍ക്ക് 10-ാം ദിവസവും 11-ാം ദിവസവും നോമ്പെടുക്കാം.
പ്രവാചകന്‍ മുഹറം പത്തിന് നോമ്പെടുക്കുകയും അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഒമ്പതിനും നോമ്പനുഷ്ഠിക്കുമെന്ന് പറയുകയും ചെയ്തതിനാല്‍ 9, 10 ദിവസങ്ങളില്‍ നോമ്പെടുക്കുന്നതാണ് കൂടുതല്‍ പുണ്യമെന്നാണ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മുഹറം 9, 10 ദിവസങ്ങള്‍.