Uncategorized
ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് മാനേജിംഗ് ഡയറക്ടര്മാര്മാരായ അമീറലി പരുവള്ളിക്കും കൃഷ്ണകുമാറിനും സമ്മാനിച്ചു. റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് സി.ഇ. ഒ. ഡോ.അമാനുല്ല വടക്കാങ്ങരയാണ്് പുസ്തകം സമ്മാനിച്ചത്. റേഡിയോ സുനോ പ്രോഗ്രാം ഹോഡ് ആര്.ജെ. അപ്പുണ്ണിയും ചടങ്ങില്‍ സംബന്ധിച്ചു.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം