മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രക്ക് പിറന്നാള്‍ സമ്മാനമായി ‘ ശ്രാവണ ചിത്ര മധുരം ‘

അമാനുല്ല വടക്കാങ്ങര
മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രക്ക് പിറന്നാള്‍ സമ്മാനമായി ‘ ശ്രാവണ ചിത്ര മധുരം ‘
അമാനുല്ല വടക്കാങ്ങര
ദോഹ. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രക്ക് പിറന്നാള്‍ സമ്മാനമായി ‘ ശ്രാവണ ചിത്ര മധുരം . ഖത്തര്‍ പ്രവാസിയായ സുരേഷ് ബാബുവിന്റെയും സെന്താമരൈ സ്വാമിനാഥന്റേയും മകന്‍ തേഞ്ഞിപ്പലം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ശ്രാവണ്‍ സുരേഷ് ബാബുവാണ് ചിത്തിര ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രാമ്മക്ക് പിറന്നാള്‍ സമ്മാനമായി ‘ ശ്രാവണ ചിത്ര മധുരം ‘ എന്ന ഗാനം സമ്മാനിച്ചത്.

സതീശന്‍ മാസ്റ്റര്‍ രാമനാട്ടുകരയുടെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന ശ്രാവണ് ചെറുപ്രായത്തില്‍ തന്നെ കൈതപ്രം തിരുമേനി, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് മുന്നില്‍ പാടി അനുഗ്രഹം വാങ്ങാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.

ചിത്രയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സുരേഷ് ബാബുവിനും കുടുംബത്തിനുമുള്ളത്. ശ്രാവണ് പേരിട്ടതും പാട്ടു പഠിപ്പിക്കാന്‍ തുടങ്ങിയതുമൊക്കെ ചിത്ര ചേച്ചിയായിരുന്നുവെന്ന കാര്യം സുരേഷ് ബാബു സന്തോഷത്തോടെ ഓര്‍ക്കുന്നു.

ഖത്തറില്‍ അറിയപ്പെടുന്ന സംഗീത കൂട്ടുകെട്ടായ ഷിജു ആര്‍. കാനായിയുടെ വരികള്‍ക്ക് ദേവാനന്ദ് കൂടത്തിങ്ങലിന്റെ സംഗീതത്തില്‍ ശ്രാവണ്‍ സുരേഷിന്റെ ശബ്ദത്തില്‍ ചിത്രാമ്മക്ക് പിറന്നാള്‍ സമ്മാനമായാണ് ശ്രാവണ ചിത്ര മധുരം റിലീസ് ചെയ്തത്.
ബീറ്റ്‌സ് ചെമ്മാടിന്റെ സാരഥിയായ രാജീവ് റാം ശബ്ദമിശ്രണവും രാജീവ് കാക്കഞ്ചേരി എഡിറ്റിംഗും ചെയ്ത് ഡോ.എ.ആര്‍. അനൂപിന്റെ മ്യൂസിക് മീഡിയയാണ് എഫ്ബി പേജില്‍ പാട്ട് റിലീസ് ചെയ്തത്.