ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ച് ചലഞ്ചര്‍ കപ്പ് സ്വന്തമാക്കി തുര്‍ക്കി

ദോഹ: ഖത്തറിലെ ആസ്പയര്‍ സോണില്‍ നടന്ന ചലഞ്ചര്‍ കപ്പിന്റെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ആതിഥേയരായ ഖത്തറിനെ 3 – 2 ന് തോല്‍പ്പിച്ച് ചലഞ്ചര്‍ കപ്പ് സ്വന്തമാക്കി തുര്‍ക്കി. 2019-ലും 2022-ലും മത്സരത്തില്‍ വിജയിക്കാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ട തുര്‍ക്കി ദോഹയില്‍ വിജയക്കൊടി പാറിക്കുകയായിരുന്നു. 2023 ലെ വോളിബോള്‍ ചലഞ്ചര്‍ കപ്പില്‍ ആദ്യമായി വിജയിച്ച തുര്‍ക്കി വോളിബോള്‍ നേഷന്‍സ് ലീഗില്‍ കളിക്കാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിച്ചു.
ഞായറാഴ്ച ദോഹയില്‍ നടന്ന അഞ്ച് സെറ്റ് നീണ്ട അവസാന പോരാട്ടത്തില്‍, ആതിഥേയരായ ഖത്തറിന്റെ ചെറുത്തുനില്‍പ്പിനെ മറികടന്നാണ് തുര്‍ക്കി ട്രോഫിയും വിഎന്‍എല്‍ 2024-ലേക്കുള്ള ടിക്കറ്റും സ്വന്തമാക്കിയത്.