2023-ന്റെ ആദ്യ പകുതിയില്‍ 7% വരുമാന വളര്‍ച്ചയും 42 മില്യണ്‍ റിയാല്‍ അറ്റാദായവും കൈവരിച്ച് ബലദ്ന

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ ക്ഷീരോല്‍പാദന കമ്പനിയായ ബലദ്‌ന 2023-ന്റെ ആദ്യ പകുതിയില്‍ 7% വരുമാന വളര്‍ച്ചയും 42 മില്യണ്‍ റിയാല്‍ അറ്റാദായവും കൈവരിച്ചു. അനുകൂലമായ മാര്‍ക്കറ്റ് ഡൈനാമിക്‌സ് പ്രയോജനപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാനേജ്‌മെന്റ് തന്ത്രങ്ങളാണ് മെച്ചപ്പെട്ട വരുമാന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. എന്നിരുന്നാലും, ചരക്ക് വിലയിലെ വര്‍ദ്ധനവും പണപ്പെരുപ്പം മൂലമുള്ള സാമ്പത്തിക ചെലവും കാരണം അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.