ദോഹ – തിരുവനന്തപുരം സെക്ടറില്‍ നേരിട്ട് വിമാന സര്‍വീസ് നടത്താനുള്ള എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്സ് തീരുമാനത്തെ തൌഫിക് സ്വാഗതം ചെയ്തു
ദോഹ. ദോഹ-തിരുവനന്തപുരം സെക്ടറില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്സ് മാനേജ്‌മെന്റിനെയും, സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെയും തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യുസേര്‍സ് ഫോറം ഇന്‍ ഖത്തര്‍ (തൌഫിക്ക്) മാനേജിംഗ് കമ്മിറ്റ് അഭിനന്ദിച്ചു. തൌഫികിന്റെ വളരെ നാളായുള്ള ആവശ്യമായിരുന്നു ഇതെന്നും ഇവ്വിഷയകമായി കേന്ദ്ര ,സംസ്ഥാന മന്ത്രിമാര്‍ക്കും, സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും തൌഫിക്ക് ഈ കാരിയം ചൂണ്ടികാട്ടി നിവേദനം നല്‍കിയിരുന്നു.
വര്‍ഷങ്ങളായി കടുത്ത യാത്രാ ദുരിതം അനുഭവിക്കുന്ന തിരുവനന്തപുരം , കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിലെ തെക്ക് കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ക്കും, തമിഴ് നാട് സംസ്ഥാനത്തിന്റെ നാഗര്‍കോവില്‍, കന്യകുമാരി, തൂത്തുകുടി, തെങ്കാശി മുതലായ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലിയ അനുഗ്രഹമാണ് ഈ തീരുമാനമെന്ന് യോഗം വിലയിരുത്തി.
തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തറിലേക്കു യാത്ര ചെയ്യന്നവരില്‍ അധികവും മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും, നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും ആണ്. ഇങ്ങനെയുള്ളവര്‍ക് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്സ് തീരുമാനം ഗുണം ചെയ്യും. ഈ സര്‍വീസ്‌കള്‍ തുടര്‍ന്നും നടത്തണമെന്ന് തൌഫിക് കമ്മിറ്റ് ആവശ്യപെട്ടു.
ഗള്‍ഫ്-കേരള സെക്ടറില്‍ സീസണ്‍ സമയത്ത് ഉണ്ടാകുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ധനക്കെതിരെയുള്ള നിയമ പോരാട്ടത്തിനു പിന്തുണ നല്‍കാന്‍ തൌഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു.
തൌഫിക്ക് ജനറല്‍ കണ്‍വീനര്‍ തോമസ് കുര്യന്‍ നെടുംതറയില്‍ അദ്ധ്യഷത വഹിച്ച മീറ്റിംഗില്‍, മുഖ്യ ഉപദേശകന്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, അനീഷ് വി.എം, ഓ. കെ. പരുമല, റിജോ ജോയ് എന്നിവര്‍ സംസാരിച്ചു.