Uncategorized
ഗള്‍ഫ് ടൈംസ് പ്രസിദ്ധീകരിക്കുന്ന ഓണം വാര്‍ഷിക സപ്ലിമെന്റിന്റെ കവര്‍ പ്രകാശനം ചെയ്തു

ദോഹ. ബെഞ്ച്മാര്‍ക്കുമായി സഹകരിച്ച് ഗള്‍ഫ് ടൈംസ് പ്രസിദ്ധീകരിച്ച പ്രത്യേക സപ്ലിമെന്റായ ഓണം വാര്‍ഷികത്തിന്റെ ഔദ്യോഗിക കവര്‍ ലോഞ്ച് 2023 ഓഗസ്റ്റ് 24 വ്യാഴാഴ്ച ഗള്‍ഫ് ടൈംസ് ഹെഡ് ഓഫീസില്‍ നടന്നു.
ഗള്‍ഫ് ടൈംസ് അഡ്വര്‍ടൈസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഹസന്‍ അലി അന്‍വാരി ബെഞ്ച്മാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ഹബീബ് റഹ്‌മാന് കവര്‍ കോപ്പി കൈമാറി. ഗള്‍ഫ് ടൈംസ് സപ്ലിമെന്റ് എഡിറ്റര്‍ അംജദ് വാണിമല്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ബിജു പോള്‍ സൈമണ്‍, സീനിയര്‍ ഗ്രാഫിക് ഡിസൈനര്‍ വിനയ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ആഗസ്ത് 27 ഞായറാഴ്ച ഗള്‍ഫ് ടൈംസ് ദിനപത്രത്തോടൊപ്പം ഓണം വാര്‍ഷിക സപ്ലിമെന്റ് സൗജന്യമായി വിതരണം ചെയ്യും.