ഗള്‍ഫ് മേഖലയിലെ സുപ്രധാനമായ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റിസ്‌കേപ്പ് ഖത്തര്‍ പതിനൊന്നാമത് എഡിഷന്‍ ഒക്ടോബര്‍ 24 മുതല്‍ 26 വരെ

അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് മേഖലയിലെ സുപ്രധാനമായ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റിസ്‌കേപ്പ് ഖത്തര്‍ പതിനൊന്നാമത് എഡിഷന്‍ ഒക്ടോബര്‍ 24 മുതല്‍ 26 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം 10,000-ത്തിലധികം സന്ദര്‍ശകരെയും 50-ലധികം പ്രശസ്തരായ എക്സിബിറ്ററുകളേയും പ്രതീക്ഷിക്കുന്നു.