2023ല്‍ ഖത്തറില്‍ 29 ലക്ഷം സന്ദര്‍ശകരെത്തും

അമാനുല്ല വടക്കാങ്ങര
ദോഹ. അത്യാകര്‍ഷകങ്ങളായ ടൂറിസം പദ്ധതികളും ചരിത്ര പാരമ്പര്യങ്ങളുടെ ധന്യതയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശകരെ മാടിവിളിക്കുകയാണെന്നും 2023ല്‍ ഖത്തറില്‍ 29 ലക്ഷം സന്ദര്‍ശകരെത്തുമെന്നും
ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട്.
ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളിയ 2022 ല്‍ 2.56 മില്യണ്‍ വിനോദസഞ്ചാരികളാണ് ഖത്തറിലെത്തിയത്. എന്നാല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ 20 ലക്ഷത്തിലേറെ സന്ദര്‍ശകരെത്തിയെന്നാണ് ഖത്തര്‍ ടൂറിസം റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 2 ന് ആരംഭിക്കുന്ന എക്‌സ്‌പോ 2023 ദോഹയും മറ്റനവധി പരിപാടികളും ഖത്തറിലേക്കുളള സന്ദര്‍ശരുടെ ഒഴുക്കിന് കരുത്ത് പകരും.