കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡി-റിംഗ് റോഡിലുള്ള ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ വെച്ച് കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 6 മണി വരെ നീണ്ട് നിന്ന രക്തദാന ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഐ.സി.ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയോടെ നിരന്തരം ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ആളുകളെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.ബി എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ അബ്ദു റൗഊഫ് കൊണ്ടോട്ടി, കുല്‍വീന്ദര്‍ സിംഗ്, ശങ്കര്‍ ഗൗഡ,, ലുലു അസിസ്റ്റന്റ് മാനേജര്‍ അസീര്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ടുമാരായ സജ്‌ന സാക്കി, ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സെക്രട്ടറിമാരായ സിദ്ദീഖ് വേങ്ങര, അനസ് ജമാല്‍, സംസ്ഥാന കമ്മറ്റിയംഗം രാധാകൃഷണന്‍, ക്യാമ്പ് കണ്‍വീനര്‍ സുനീര്‍ പി, റസാഖ് കാരാട്ട് , നിസ്താര്‍ എറണാകുളം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഈ വര്‍ഷം കള്‍ച്ചറല്‍ ഫോറത്തിനു കീഴില്‍ സംഘടിപ്പിക്കപ്പെട്ട അഞ്ചാമത്തെ രക്തദാന ക്യമ്പായിരുന്നു ഇത്. രക്തം നല്‍കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ക്യാമ്പില്‍ വിതരണം ചെയ്തു. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാനുള്ള അവസരവും ഒരുക്കിയിരുന്നു.