Breaking NewsUncategorized
റൗദത്ത് അല്‍ ജഹാനിയ ഏരിയയിലെ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ രണ്ടാം പാക്കേജ് പൂര്‍ത്തിയാക്കി

ദോഹ: പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) 2020 ലെ രണ്ടാം പാദത്തില്‍ ആരംഭിച്ച മാള്‍ ഓഫ് ഖത്തര്‍ ആന്റ് സെലിബ്രേഷന്‍സ് റോഡിന് വടക്കുള്ള റൗദത്ത് അല്‍ ജഹാനിയ ഏരിയയിലെ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ രണ്ടാം പാക്കേജ് പൂര്‍ത്തിയാക്കി.
പ്രദേശത്തെ ഗതാഗതവും പൊതു സൗകര്യങ്ങളുമായുള്ള കണക്ഷനും വര്‍ദ്ധിപ്പിക്കുന്നതിന് സംയോജിത അടിസ്ഥാന സൗകര്യങ്ങളും ഒരു ആന്തരിക തെരുവ് ശൃംഖലയും പദ്ധതി പ്രദാനം ചെയ്തു.