Uncategorized

ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റി – ഫിറ്റ്‌നസ് പ്രോഗ്രാമിന് ഉജ്വല തുടക്കം

ദോഹ : ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റിയുടെ ഫിറ്റ്‌നസ് പ്രോഗ്രാമിന് ഉജ്വല തുടക്കം . പ്രവാസികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനും വികാസത്തിനുമുള്ള പരിപാടികള്‍ സൗജന്യമായി നല്‍കുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച സംഘടനയായ ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റിയുടെ ഫിറ്റ്‌നസ് പ്രോഗ്രാമിന് അള്‍ അറബ് സ്റ്റേഡിയത്തില്‍വെച്ചാണ് തുടക്കം കുറിച്ചത്.സംഘടനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി സൗജന്യ ഫിറ്റ്‌നസ്സ് പ്രോഗ്രാം സംഘടിപ്പിച്ചത്. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസം പ്രശസ്തരായ പരിശീലകരെ ലഭ്യമാക്കിയാണ് ഫ്റ്റിനസ്സ് പ്രോഗ്രാം നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം അല്‍ അറബ് സ്റ്റേഡിയത്തിലെ ഫുടബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ. പി. അബ്ദുല്‍ റഹ്‌മാന്‍ നിര്‍വ്വഹിച്ചു. പ്രവാസികളുടെ ശാരീരിക ആരോഗ്യമെന്നത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയത്ത് തന്നെ ഇതുപോലൊരു ഫിറ്റ്‌നസ് പ്രോഗ്രാമുമായി മുന്നോട്ട് വന്ന ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റി അദ്ദേഹം പ്രശംസിച്ചു.
ഗോളുകള്‍ നമുക്കുണ്ടാവുകയും അത് സ്‌പെഫിക് ആയി അച്ചീവ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഓരോരുത്തരും പ്രതിജ്ഞ ചെയ്തു മുന്നോട്ടു വരേണ്ടത് എന്നും ഇ പി ഉദ്ഘാടന ഭാഷണത്തില്‍ പറഞ്ഞു. ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റി യുടെ രക്ഷാധികാരികളില്‍ ഒരാളും ഇന്ത്യന്‍ അപ്പെക്‌സ് ബോഡികളായ ഐ സി സി മെമ്പറും ഐ സി ബി എഫ് ലീഗല്‍ സെല്‍ കോര്‍ഡിനേറ്ററുമായ അഡ്വ ജാഫര്‍ ഖാന്‍ മുഖ്യാഥിതിയായിരുന്നു. വ്യായാമം പ്രവാസികള്‍ തങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ശീലമാക്കി കൊണ്ട് നടക്കേണ്ടതാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഖത്തറിലെ ഏതു ഭാഗത്തു തിരിഞ്ഞാലും ഇവിടത്തെ നിവാസികളുടെ ആരോഗ്യ ജീവിത ശൈലി പിന്തുടരാന്‍ വേണ്ടിയുള്ള സംവിധാങ്ങളാണ് ചുറ്റിലും. അത് ഖത്തര്‍ എന്ന രാജ്യം സ്‌പോര്‍ട്‌സിനു നല്‍കുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്, അത്തരം സംവിധാങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ മുന്നോട്ടു വരണം എന്ന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ദോഹയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഐ സി ബി എഫ് മാനേജിംഗ് കമ്മറ്റി അംഗവുമായ അബ്ദുല്‍ റഊഫ് ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. ജോലി, ഭക്ഷണം, ഉറക്കം എന്നതില്‍ നിന്നും മാറി പ്രവാസികള്‍ അവരുടെ സ്ട്രെസ് മാറ്റാനും മാനസിക ശാരീരിക ആരോഗ്യം വീണ്ടെടുക്കാനും ഇത്തരം ഫിറ്റ്‌നസ് പ്രോഗ്രാമുകള്‍ ഗുണം ചെയ്യുമെന്ന് തുടര്‍ന്ന് നടന്ന ആശംസപ്രസംഗത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ സി അഭിപ്രായപ്പെട്ടു. കെ.ഇ.സി.പ്രസിഡന്റ് സദീര്‍ അലി അധ്യക്ഷത വഹിച്ച യോഗത്തില്‍, ഐഎസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഖത്തര്‍ മീഡിയ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ , കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റി ചീഫ് പാട്രോണ്‍ സഫീര്‍ റഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് സൊസൈറ്റി വൈസ് പ്രസിഡന്റ് താസീന്‍ അമീന്‍, സാബിഖ് എന്നിവരുടെ നേതൃത്വത്തില്‍, പരിശീലകരായ ഷഫീഖ് മുഹമ്മദ്, ജാസിം ഖലീഫ എന്നിവര്‍ പരിശീലന ക്ലാസുകള്‍ നല്‍കി. യോഗത്തില്‍ ഹഫീസുല്ല കെ വി സ്വാഗതവും ജനറല്‍ സെക്രട്ടറില്‍ സാലിഖ് അടിപ്പാട്ട് നന്ദിയും പറഞ്ഞു. അടുത്ത ബുധനാഴ്ച വൈകുന്നേരം എട്ടു മണി മുതല്‍ തുടങ്ങുന്ന തുടര്‍ പരിശീലനത്തിന് ഖത്തറിലെ പ്രവാസി സമൂഹം പരമാവധി ഉപയോപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!