സി.ഐ.സി. റയ്യാന്‍ സോണ്‍ ഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ ഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. റയ്യാന്‍ സോണല്‍ വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹ്സിന്‍ വി.കെ. അനുസ്മരണ പ്രഭാഷണം നടത്തി, അബ്ദുല്‍ സലാം എ.ടി, ഹാരിസ് കെ, അനീസുദ്ധീന്‍ ടി.കെ. എന്നിവര്‍ സംസാരിച്ചു. സോണല്‍ സംഘടനാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം. എം. നന്ദി പ്രകാശിപ്പിച്ചു.