Uncategorized
കേരള കൃഷി മന്ത്രി പി പ്രസാദിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ കേരള കൃഷി മന്ത്രി പി പ്രസാദിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം നല്‍കി. ഐസിസി മുംബൈ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസിഡന്റ് മണികണ്ഠന്‍ എപിയുടെ നേതൃത്വത്തില്‍ ഐസിസി മാനേജ്മെന്റ് മന്ത്രിയെ ആദരിച്ചു.
ഐ.സി.സി പ്രസിഡന്റ് മണികണ്ഠന്‍ എ.പി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറിയും മെമ്പര്‍ഷിപ്പ് മേധാവിയുമായ ഏബ്രഹാം ജോസഫ് സ്വാഗതവും ഐസിസിയിലെ അഫിലിയേഷന്‍, കോണ്‍സുലാര്‍ സര്‍വീസസ് & എച്ച്ആര്‍ മേധാവി സജീവ് സത്യശീലന്‍ നന്ദിയും പറഞ്ഞു.
സ്വീകരണത്തിന് മന്ത്രി നന്ദി പറഞ്ഞു.
ചടങ്ങില്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാന്‍വാസ് ബാവ, ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍, മറ്റ് അപെക്സ് ബോഡി പ്രതിനിധികള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു