Uncategorized

പൊതു ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് 15 താല്‍ക്കാലിക മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: പൊതു ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് 15 താല്‍ക്കാലിക മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. വിദൂര പ്രദേശങ്ങളിലെ മൊബൈല്‍ കന്നുകാലി ഫാമുകള്‍, കാര്‍ഷിക ഫാമുകള്‍, കളപ്പുരകള്‍ എന്നിവയ്ക്ക് സമീപം അശാസ്ത്രീയമായ രീതിയിലെ മാലിന്യ നിക്ഷേപം തടയുന്നതിനായാണ് മുനിസിപ്പാലിറ്റി മന്ത്രാലയം 15 താല്‍ക്കാലിക മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്.

ഫാമുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള പുതിയ പോയിന്റുകള്‍ 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഉയര്‍ന്നതും ആധുനികവുമായ സവിശേഷതകളോടെ സജ്ജീകരിച്ചിട്ടുണ്ടെന്ന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ജാബര്‍ ഹസന്‍ അല്‍ ജാബര്‍ പറഞ്ഞു.15 പുതിയ പോയിന്റുകളിലും സുരക്ഷിതമായി വേലി കെട്ടി പോര്‍ട്ടകാബിന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഇലക്ട്രിക് ജനറേറ്ററുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!