നാല്‍പത്തിരണ്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം നവംബര്‍ 1 മുതല്‍ 12 വരെ
ദോഹ. പ്രവാസ ലോകത്തെയും നാട്ടിലേയും അക്ഷരപ്രേമികള്‍ കാത്തിരിക്കുന്ന നാല്‍പത്തിരണ്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം നവംബര്‍ 1 മുതല്‍ 12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും.
ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ 42-ാമത് എഡിഷനില്‍ 50-ലധികം അവാര്‍ഡ് ജേതാക്കളായ എമിറാത്തികളും അറബ് എഴുത്തുകാരും ബുദ്ധിജീവികളും കവികളും പങ്കെടുക്കും.
ഞങ്ങള്‍ പുസ്തകങ്ങള്‍ സംസാരിക്കുന്നു’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തകോല്‍സവത്തിന്റെ പ്രമേയം.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മനുഷ്യ കേന്ദ്രീകൃത വികസന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി 1982 ലാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചത്. പുസ്തകങ്ങളിലൂടെയും വായനയിലൂടെയും സാംസ്‌കാരിക ധാരണയും കൈമാറ്റവും പ്രോത്സാഹിപ്പിക്കുകയാണ് പുസ്തക മേളയുടെ ലക്ഷ്യം.