സാംസ്‌കാരിക മേള സംഘടിപ്പിച്ചു
ദോഹ. രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ സോണ്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി ഖത്തറിലെ വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സാംസ്‌കാരിക മേള സംഘടിപ്പിച്ചു.
കലക്കും സാഹിത്യത്തിനും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന നവകാലത്ത് പാരമ്പര്യ കലകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി കാലം ആവശ്യപ്പെടുന്ന വലിയൊരു സര്‍ഗാത്മക പ്രവര്‍ത്തനമാണ് സാഹിത്യോത്സവ് എന്ന് സാംസ്‌കാരിക മേളയില്‍ സംബന്ധിച്ച പ്രമുഖര്‍ പങ്കുവെച്ചു. ഇങ്ങനെയുള്ള സാംസ്‌കാരിക ഒത്തിരിപ്പുകള്‍ക്ക് പ്രവാസത്തെ പ്രകാശമാക്കാന്‍ കഴിയുമെന്നും സംഗമത്തില്‍ സംസാരിച്ച സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
സ്വാദിഖ് ഹുമൈദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഉബൈദ് പേരാമ്പ്ര വിഷയവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ലോക കേരള സഭ മെമ്പര്‍), ബിജു.പി.മംഗലം (സംസ്‌കൃതി), ഷംസുദ്ദീന്‍ എറണാകുളം (ഇന്‍കാസ്), ജാബിര്‍ ബേപ്പൂര്‍ (ഐഎംസിസി), റഹ്‌മത്തുള്ള സഖാഫി ചീക്കോട് (ഐസിഎഫ്, ഷെഫീര്‍ വാടാനപ്പള്ളി (മാപ്പിള കലാ അക്കാദമി), ഷംസുദ്ദീന്‍ സഖാഫി തെയ്യാല (രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍), തന്‍സീം കുറ്റാടി ഓതേര്‍സ് ഫോറം), ഷാജിക് പള്ളത്ത് (ഒറേറ്റേര്‍സ് ഫോറം) എന്നിവര്‍ പങ്കെടുത്തു.
കഫീല്‍ പുത്തന്‍പള്ളി മോഡറേറ്ററായിരുന്നു.ഹബീബുല്ല സ്വാഗതവും ആശിഖ് സഖാഫി നന്ദിയും പറഞ്ഞു.