Uncategorized
ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം
ദോഹ. ഗാസയില്‍ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദോഹയിലെ ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളിക്ക് പുറത്ത് നടന്ന പ്രകടനത്തില്‍ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
ഇത് രണ്ടാമത് വെള്ളിയാഴ്ചയാണ് ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളിക്ക് പുറത്ത് ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി പ്രകടനം നടക്കുന്നത്.