ബാസില്‍ ജാഫര്ഖാന് സില്‍വര്‍ മെഡല്‍
ദോഹ. ഖത്തര്‍ ദേശീയ ഓപണ്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ പതിനൊന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ മത്സരത്തില്‍ മലയാളി ബാലന്‍ ബാസില്‍ ജാഫര്ഖാന് സില്‍വര്‍ മെഡല്‍ കരസ്ഥമാക്കി.
ഖത്തര്‍ ഫെന്‍സിങ്ങ് ഫെഡറേഷന്‍ ഓഡിറ്റൊറിയത്തില്‍ നടന്ന ‘ഫോയില്‍’ വിഭാഗത്തിലാണ് ബാസില്‍ ജാഫര്‍ഖാന്‍ മികച്ച വിജയനേട്ടം കൈവരിച്ചത്. (ഫോയില്‍ എന്നത് മത്സരത്തിനു പയോഗിക്കുന്ന വാളിന്റെ പേരാണ്) .
ഫ്രാന്‍സ്, മലേഷ്യ, ഖത്തര്‍, ഒമാന്‍, ലേബനോന്‍, ഫിലിപ്പിപൈന്‍സ്, ഈജിപ്ത്, തുടങ്ങിയ രാജ്യക്കാരായ കുട്ടികളുമായുള്ള മത്സരത്തില്‍ നിന്നാണ് ഇന്ത്യന്‍ ബാലന്‍ മികച്ച വിജയം നേടിയത് . 2021 ലും 2022, 2023 ലെ ദേശീയ മത്സരങ്ങളിലും, ഗ്രാന്റ് പ്രിക്‌സ് സര്‍ക്യൂട്ട് മത്സരങ്ങളിലും തുടര്‍ച്ചയായി ഫോയില്‍ വിഭാഗത്തില്‍ മൂന്ന് തവണ സ്വര്‍ണ്ണവും , രണ്ട് തവണ സില്‍വറും, രണ്ട് വെങ്കലവും ബാസില്‍ ജാഫര്‍ഖാന്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഖത്തറില്‍ വെച്ച് നടന്ന ലോക ഗ്രാന്റ് പ്രിക്‌സ് മത്സരത്തില്‍ വളണ്ടിയറായി സേവനമനുഷ്ഠിക്കാന്‍ ബാസിലിന് അവസരം ലഭിച്ചിരുന്നു.
ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പൊതുപ്രവര്‍ത്തകനായ അഡ്വക്കേറ്റ് ജാഫര്‍ഖാന്റെയും ആശ ശാദിരിയുടെയും മകനാണ് . ജാഫര്‍ഖാന്റെ മറ്റു കുട്ടികളായ ഷൈമ ജാഫര്‍ഖാന്‍, ജാസിം ജാഫര്‍ഖാന്‍ എന്നിവരും ഖത്തറിലെ ഫെന്‍സിങ്ങ്, ആര്‍ച്ചറി താരങ്ങളാണ്