ഖാദര്‍ ബാവ ഹാജി, എടയാടി ബാവ ഹാജി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകരില്‍ പ്രമുഖനും മുന്‍ ട്രഷററും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഖാദര്‍ ബാവ ഹാജി,
സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യവും ഖത്തര്‍ ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തകനുമായിരുന്ന എടയാടി ബാവ ഹാജി എന്നിവരുടെ പേരില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഖത്തര്‍ കേരള ഇസ് ലാമിക് സെന്റര്‍ ആസ്ഥാനമായ ന്യൂ സലത്ത അല്‍ നാബിത്ത് ഗ്ലോബല്‍ എജുക്കേഷന്‍ സെന്ററില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍ സ്വാഗതം പറഞ്ഞു.
ഖത്തറിലെ സാമൂഹിക മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഇസ് ലാമിക് സെന്റര്‍ സ്ഥാപിക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിത്വവുമായിരുന്നു ഖാദര്‍ ബാവ ഹാജിയെന്ന് എ.വി.അബൂബക്കര്‍ ഖാസിമി അനുസ്മരിച്ചു. ഇസ്മായില്‍ ഹുദവി, അബ്ദുല്‍ മാലിക് ഹുദവി, സി.വി. ഖാലിദ്, ഇഖ്ബാല്‍ കൂത്ത്പറമ്പ്, ഇസ്മാഈല്‍ ഹാജി വെങ്ങശ്ശേരി, ഫള്‌ലുസ്സാദാത്ത് നിസാമി, അജ്മല്‍ റഹ്‌മാനി, ഷെഫീഖ് ഗസ്സാലി, ജഅ്ഫര്‍ കതിരൂര്‍, ബഷീര്‍ അമ്പലക്കണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രാര്‍ത്ഥനാ സദസ്സിന് മുഹമ്മദലി ഖാസിമി നേതൃത്വം നല്‍കി. അബ്ദുല്‍ മജീദ് ഹുദവി നന്ദി പറഞ്ഞു.