ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല ഇന്‍സ്‌പെയര്‍ 2023 ശ്രദ്ധേയമായി

ദോഹ. ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല സംഘടിപ്പിച്ച ഇന്‍സ്‌പെയര്‍ 2023 എന്ന പ്രവര്‍ത്തക സംഗമം ശ്രദ്ധേയമായി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷന്‍ ആയ ശേഷം ആദ്യമായി ഖത്തറില്‍ എത്തിയ അഡ്വക്കറ്റ് കെ പ്രവീണ്‍കുമാറിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചുകൊണ്ടാണ് ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ചത്. 2024 ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ പ്രവാസി വോട്ട് ചേര്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തകസംഗമം വിശദമായി ചര്‍ച്ച ചെയ്തു.
ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ് കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ കോഴിക്കോട് ജില്ലയിലെ ഇന്‍കാസ് ജില്ലാ ഭാരവാഹികള്‍, നിയോജകമണ്ഡലം കമ്മിറ്റി നേതാക്കള്‍, പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അഷ്‌റഫ് വടകരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡണ്ടിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.