Breaking NewsUncategorized

ക്യാമ്പിംഗ് സീസണിലെ കാരവന്‍, ട്രെയിലര്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം


അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വരാനിരിക്കുന്ന ക്യാമ്പിംഗ് സീസണിലെ കാരവന്‍, ട്രെയിലര്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് ഷെഡ്യൂള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ഞായര്‍ മുതല്‍ ബുധന്‍ വരെ: രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയും വ്യാഴം മുതല്‍ ശനി വരെ: രാവിലെ 6 മുതല്‍ 12 വരെയുമായിരിക്കും കാരവന്‍, ട്രെയിലര്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് ഷെഡ്യൂള്‍

കാരവന്‍ ഉടമകളോടും ഡ്രൈവര്‍മാരോടും സമയക്രമം പാലിക്കാനും റോഡിലെ ശരിയായ പാത ഉപയോഗിക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. എല്ലാ സമയത്തും ഓവര്‍ടേക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
കാരവനുകളിലും ട്രെയിലറുകളിലും പ്രവര്‍ത്തനക്ഷമമായ എക്സ്റ്റിംഗുഷര്‍, നല്ല നിലവാരമുള്ള റിഫ്ളക്ടറുകള്‍,(പിന്നില്‍ ചുവപ്പും സൈഡില്‍ മഞ്ഞയും , സുരക്ഷിതമായ ബ്രേക്കുകളും ടയറുകളും കൂടാതെ പ്രവര്‍ത്തനക്ഷമമായ പിന്നിലെ ലൈറ്റും നിര്‍ബന്ധമാണെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!