ഹൃദയാഘാതം മൂലം ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഹൃദയാഘാതം മൂലം ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി.
ഖത്തര്‍ ഹമദ് ആശുപത്രി യിലെ ജീവനക്കാരന്‍ പാറക്കല്‍ അഷ്റഫ് പറമ്പില്‍ (49) ആണ് നാട്ടില്‍ അവധിക്ക് പോയി തിരിച്ചു വരാനിരിക്കെ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം നിര്യാതനായത്. വടകര വില്ല്യാപ്പള്ളി സ്വദേശിയാണ്.
ഷഹനാസ് ആണ് ഭാര്യ . സിന്‍സിയ, സഹറ, സഫാന, മുഹമ്മദ് എന്നിവര്‍ മക്കളാണ് .
അഷ്റഫ് കഴിഞ്ഞ 23 വര്‍ഷ ക്കാലമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ആണ് ജോലി ചെയ്തിരുന്നത്.