എന്നും നേരിനൊപ്പം : പ്രചാരണ സമ്മേളനത്തിന് ഉജ്വല തുടക്കം
ദോഹ :നേരാണ് നിലപാട് എന്ന പ്രമേയത്തില്‍ കേരളത്തില്‍ ഐഎസ്എം നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഖത്തര്‍ തല പ്രചാരണോത്ഘാടനവും ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനും ലക്ത ഹാളില്‍ നടന്നു. ഐഎസ്എം ഉയര്‍ത്തുന്ന നേരാണ് നിലപാട് എന്ന പ്രമേയത്തില്‍ നടന്ന പ്രചാരണ ക്യാമ്പയിന്‍ സംസ്ഥാന ട്രഷറര്‍ കെ.എം.എ അസീസ് ഉത്ഘാടനം ചെയ്തു .
‘നേരാണ് നിലപാട് ‘എന്ന പ്രമേയത്തില്‍ ഐഎസ്എം സംസ്ഥന ഉപാധ്യക്ഷന്‍ സുബൈര്‍ പീടിയേക്കല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു .
ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ പതറാതെ മുന്നോട്ട് പോകാന്‍ വിധം നമ്മുടെ ആദര്‍ശം ബലപ്പെടാന്‍ നമ്മള്‍ സദാ ജാഗരൂകരാവണം എന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചു. പലസ്തീന്‍ ജനത നമുക്ക് ഒരു മാതൃകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റക്കെട്ടായി പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരുടെ എളുപ്പത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
‘അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും? തീര്‍ച്ചയായും, അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്.”
യോഗത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി സ്വാഗത ഭാഷണം നിര്‍വഹിച്ചു .പ്രസിഡന്റ് അക്ബര്‍ കാസിം അധ്യക്ഷത വഹിക്കുകയും ചെയ്തു. 2024 ലേക്കുള്ള കലണ്ടറിന്റെ പ്രകാശനം അബൂബക്കര്‍ കൊണ്ടോത്ത് മുസ്തഫ മോയിന് നല്‍കി നിര്‍വഹിച്ചു.
എം എം അക്ബര്‍ രചിച്ച ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ഇംഗ്ലീഷ് പുസ്തക പ്രകാശനം ഇല്യാസ് മാഷിന് കോപ്പി നല്‍കി ഇസ് ലാഹി സെന്റര്‍ ട്രഷറര്‍ ഹുസ്സൈന്‍ മുഹമ്മദ് നിര്‍വഹിച്ചു .
പുതിയ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ മെമ്പര്‍ഷിപ് സിസ്റ്റത്തെ കുറിച്ച് അനീസ് നാദാപുരം വിശദീകരിച്ചു. ഹനീന്‍ റഊഫ് ഖിറാഅത്തും നജീബ് അബൂബക്കര്‍ സമാപന ഭാഷണവും നടത്തി .