വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം കേരളപ്പിറവി സമുചിതമായി ആചരിച്ചു
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം കേരളപ്പിറവി സമുചിതമായി ആചരിച്ചു. കലയുടെയും സംസ്്കാരത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കേരളം പ്രവാസി സംഭാവനകളോടെ പുതിയ മാനത്തേക്ക് എത്തിയിരിക്കുകയാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രെവിന്‍സ് അഭിപ്രായപ്പെട്ടു. മലയാളികളുള്ള മിക്കയിടങ്ങളിലും സാന്നിദ്ധ്യമുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളിലും കേരളപ്പിറവി ആഘോഷങ്ങള്‍ നടന്നു.
ദോഹയിലെ അല്‍ മുഫ്ത റെന്റ് എ കാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആഘോഷം കേക്ക് മുറിച്ച് ആരംഭിച്ചു.
കേരളപ്പിറവിക്ക് തൊട്ട് മുമ്പ് സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘കേരള ഫെസ്റ്റ്’ കേരളത്തനിമ വിളിച്ചോതുന്നതിലും കേരള സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ ഉദ്‌ഘോഷിക്കുന്നതിലും മാതൃകയായി മാറിയെന്ന് പങ്കെടുത്ത വ്യക്തിത്വങ്ങള്‍ വിലയിരുത്തി.
പരിപാടിക്ക് ഖത്തര്‍ പ്രെവിന്‍സ് ചെയര്‍മാന്‍ വി.എസ്. നാരായണന്‍, പ്രസിഡന്റ് സുരേഷ് കരിയാട്, ജന.സെക്രട്ടറി കാജല്‍ മൂസ, വനിതാ ഫോറം ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ഷഹാന എന്നിവര്‍ നേതൃത്വം നല്‍കി.
വിനോദ്, ഫാസില്‍, വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, രഞ്ജിത്ത്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോ.ഷീല ഫിലിപ്പോസ്, ഫയാസ്, മിനി, ചരിസ്മ ഹസ്സന്‍, ഷംസുദ്ദീന്‍, റിയാസ് ബാബു, സെനിത്ത്, വിപിന്‍ പുത്തൂര്‍, ജോയ് പോള്‍, ജിജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ടഷറര്‍ ജോണ്‍ ശില്‍ബര്‍ട്ട് നന്ദി പറഞ്ഞു.