Uncategorized
ഒറേറ്റേഴ്‌സ് ഫോറം അഞ്ചാം വാര്‍ഷികാഘോഷം സമാപിച്ചു

ദോഹ. ഒറേറ്റേഴ്സ് ഫോറം അഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു. പ്രസംഗ പരിശീലനത്തോടൊപ്പം നേതൃഗുണങ്ങൾ സ്വായത്തമാക്കുക എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജഅഫർ ജാതിയേരി ഉദ്ഘാടനം ചെയ്തു. ഖമറുൽ ഇസ്‌ലാം,ഫൈസൽ പേരാമ്പ്ര, സുബൈർ വാണിമേൽ, റഫീഖ് മേലേപ്പുറത്ത്, ബിജു കൈവേലി, റാഷിഖ് കാകുനി എന്നിവർ സംസാരിച്ചു. അഡ്വ. മഹേഷ് കൃഷ്ണൻ സ്വാഗതവും റിയാസ് മണാട്ട് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ജനറൽ ബോഡിയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. മഹേഷ് വിജയ കൃഷ്ണൻ പ്രസിഡന്റും ഖമറുൽ ഇസ്‌ലാം സെക്രട്ടറിയും ട്രഷററായി ബിജു കൈവേലിയുമാണ് പുതിയ ഭാരവാഹികൾ.