ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ നവംബര്‍ 20 മുതല്‍ 25 വരെ എക്‌സ്‌പോ 2023 ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ‘പരിസ്ഥിതിയും സുസ്ഥിരതയും’ എന്ന പ്രമേയവുമായി നടക്കുന്ന ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് നവംബര്‍ 20 മുതല്‍ 25 വരെ ദോഹയിലെ അല്‍ ബിദ്ദ പാര്‍ക്കില്‍ നടന്നുവരുന്ന എക്സ്പോ 2023 ന്റെ കള്‍ച്ചറല്‍ സോണില്‍ നടക്കും. 2022-ല്‍ കത്താറ കള്‍ച്ചറല്‍ വില്ലേജിലാണ് ഫെസ്റ്റിവല്‍ നടന്നത്, അവിടെ 65 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 325 കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായ ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന കലാ അനുഭവങ്ങള്‍ അവതരിപ്പിക്കും.
ചിത്ര-ശില്‍പ പ്രദര്‍ശനങ്ങള്‍, യൂത്ത് ഇന്റര്‍നാഷണല്‍ ആര്‍ട്ട് എക്സിബിഷന്‍, ഖത്തര്‍ കള്‍ച്ചറല്‍ ടൂര്‍, ആര്‍ട്ട് പാനല്‍ ടോക്ക് ഷോ, ആര്‍ട്ട് കോണ്‍ഫറന്‍സ്, മാസ്റ്റര്‍ ക്ലാസുകള്‍, ക്രിയേറ്റീവ് ആര്‍ട്ട് ,ശില്‍പശാലകള്‍, തത്സമയ പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍, സുസ്ഥിരവും കലാപരവുമായ ഫാഷന്‍ ഷോ, സാംസ്‌കാരിക സംഗീത സായാഹ്നം, നെറ്റ്വര്‍ക്കിംഗ് ഡിന്നറുകള്‍, അവാര്‍ഡ് നൈറ്റ് തുടങ്ങി
വ്യത്യസ്തവും നൂതനവുമായ വിവിധ പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് പ്രതീക്ഷിക്കാം.
ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ വെറുമൊരു കലാമേള മാത്രമല്ല, അതൊരു വികാരമാണ്. ഗാലറികള്‍ക്കൊപ്പം 65-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 300-ലധികം കലാകാരന്മാരെ ഒരുമിച്ചുകൊണ്ടുവരുന്ന ഈ മികച്ച ഫെസ്റ്റിവലില്‍ ലോകമെമ്പാടുമുള്ള കലാകാരന്മാരെ സ്വാഗതം ചെയ്യുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു.ഒരു സന്ദേശത്തില്‍, ക്യുഐഎഎഫ് മേധാവിയും ദി മാപ്സ് ഇന്റര്‍നാഷണല്‍ ഡബ്ല്യുഎല്‍എല്‍ സ്ഥാപകയും പ്രസിഡന്റുമായ രശ്മി അഗര്‍വാള്‍ പറഞ്ഞു