Breaking NewsUncategorized
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഖത്തറി പഴം, പച്ചക്കറി വിപണി 4.2 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഖത്തറി പഴം, പച്ചക്കറി വിപണി 4.2 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) രേഖപ്പെടുത്തുമെന്ന് മൊര്‍ഡോര്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
മേഖലയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഖത്തറിലെ ഭക്ഷ്യ സുരക്ഷയില്‍ കോവിഡ് 19 ന്റെ ആഘാതം കുറവാണെന്ന് മാര്‍ക്കറ്റും ഗവേഷണ ഗ്രൂപ്പും വിശദീകരിച്ചു.
ഹൈഡ്രോപോണിക്സ്, അക്വാകള്‍ച്ചര്‍, വെര്‍ട്ടിക്കല്‍ ഫാമിംഗ്, അക്വാപോണിക്സ്, മറ്റ് നിരവധി ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ സുസ്ഥിര സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രതിസന്ധി ഘട്ടത്തില്‍ താങ്ങാനാവുന്ന വിലയില്‍ ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതില്‍ രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചത് പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രാദേശിക ഉല്‍പ്പാദനം ഉയര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.