മുസാവ വെസിറ്റോ-3 :എക്‌സിബിഷനും ടേബിള്‍ ടോക്കും സംഘടിപ്പിച്ചു

ദോഹ:ദോഹയിലെ വനിതാ കൂട്ടായ്മയായ ‘ മുസാവ വെസിറ്റോ -3 എക്‌സിബിഷന്‍ സംഘടിപ്പിച്ചു . ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉത്ഘാടനം ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍ നിര്‍വ്വഹിച്ചു .
ഷാനവാസ് ബാവ (ഐ.സി.ബി.എഫ് പ്രസിഡന്റ്)മോഹന്‍കുമാര്‍ (ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ),സറീന അഹദ്(ഐ.സി .ബി .എഫ് )കുല്‍ദീപ് കൗര്‍(ഐ.സി.ബി.എഫ്), അഡ്വക്കേറ്റ് ജാഫര്‍ഖാന്‍ , അബ്ദുറഊഫ് കൊണ്ടോട്ടി(ഐ.സി.ബി.എഫ്,) മുജീബുറഹ്‌മാന്‍( കോഓര്‍ഡിനേറ്റര്‍ ഖത്തര്‍ മലയാളീ കോണ്‍ഫെറന്‍സ് )എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.
ദോഹയില്‍ നടക്കാനിരിക്കുന്ന മലയാളി സമ്മേളനത്തോടനുബന്ധിച്ചു മുന്നോടിയായി ‘കാത്തുവെക്കാം സൗഹൃദതീരം’ എന്ന പ്രമേയത്തില്‍ വനിതകള്‍ക്കായി ടേബിള്‍ ടോക്കും സംഘടിപ്പിച്ചു . വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അവരവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു . പ്രവാസി സ്ത്രീകള്‍ക്കു അവരുടെ അനുഭങ്ങള്‍ പങ്കുവെക്കാനും , സൗഹൃദം കാത്തുവെക്കാനും ഇത്തരം വേദികള്‍ ഉപകരപ്രദമാണെന്നും സദസ്സില്‍ അഭിപ്രായപ്പെട്ടു . ‘കാത്തുവെക്കാം സൗഹൃദതീരം’ എന്നെ പ്രമേയത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ , സുനേന അഹ്‌മദ്, ഷെഹറ നൂറുല്‍ഹഖ് , റാഫിയ മഹ്ഷത് എന്നിവര്‍ സമ്മാനര്‍ഹരായി .മുസാവ ടിം പരിപാടി നിയന്ത്രിച്ചു .