Uncategorized
ടേയ്സ്റ്റി ടീ റെസ്റ്റോറന്റ് ഗ്രാന്‍ഡ് ഓപ്പണിങ്ങ് ഇന്ന്

സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഖത്തറില്‍ അങ്ങോളമിങ്ങോളം ഭക്ഷണ പ്രിയര്‍ക്ക് രുചി പകരുന്ന ടേയ്സ്റ്റി ടീ യുടെ പുതിയ റെസ്റ്റോറന്റ് ഇന്ന് വൈകുന്നേരം നാലു മണിക്ക് ഉമ്മുല്‍ സനീം വുഖൂദ് പെട്രോള്‍ സ്റ്റേഷനടുത്തു പ്രവര്‍ത്തനമാരംഭിക്കും.
കഫ്റ്റീരിയ റെസ്റ്റോറന്റ് മേഖലയില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തെ പാരമ്പര്യമുള്ള ടെയ്സ്റ്റി ടീ കൂടുതല്‍ പുതുമകളാണ് ഒരുക്കി വെച്ചിരിക്കുന്നത്.
ഇന്ത്യന്‍, ചൈനീസ്, അറബിക് വിഭവങ്ങള്‍ കൂടാതെ ചിക്കന്‍, ഫിഷ് ബാര്‍ബിക്യുകള്‍, ഷവര്‍മ, ദം ബിരിയാണി ഒപ്പം സ്‌നാക്‌സുകളും, ജൂസുകളും, ഐസ് ക്രീം, ഫാലൂദ, മോജിറ്റോ ജൂസുകളും ലഭ്യമാണ്. ഫാമിലി ഡയനിങ്ങ് ഏരിയയും, അന്‍പത് പേര്‍ക്കിരിക്കാവുന്ന പാര്‍ട്ടി ഹാളും പുതിയ ടെയ്സ്റ്റീ ടീ റെസ്റ്റോറന്റിന്റെ പ്രത്യേകതയാണെന്ന് മാനേജമെന്റ് പറഞ്ഞു.